ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ സാമൂഹ്യ സേവനം ശ്രദ്ധേയമായി
Wednesday, October 12, 2016 1:01 AM IST
ന്യൂയോർക്ക്: പ്രവർത്തനങ്ങളിലൂടെ സാമൂഹ്യസേവന രംഗത്ത് ഏറെ ജനശ്രദ്ധ നേടിയ ഹഡ്സൺവാലി മലയാളി അസോസിയേഷൻ ഒക്ടോബർ ഒമ്പതിനു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മുന്നു മുതൽ ‘അഡോപ്റ്റ് എ ഹൈവേ’ എന്ന സേവന പരിപാടിയിലൂടെ സ്ട്രോ ടൗൺ റോഡ് വൃത്തിയാക്കി.

പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, സെക്രട്ടറി അജിൻ ആന്റണി, ട്രഷറർ ചെറിയാൻ ഡേവിഡ്, ഷാജിമോൻ വെട്ടം, കുരിയാക്കോസ് തര്യൻ, ഇന്നസെന്റ് ഉലഹന്നാൻ, ജയിംസ് ഇളംപുരയിടത്തിൽ, ജോസഫ് മുണ്ടഞ്ചിറ, സജി പോത്തൻ, ജയപ്രകാശ് നായർ, അലക്സ് എബ്രഹാം, പോൾ ആന്റണി എന്നിവർ വളരെ സജീവമായി പങ്കെടുത്തു.

റിപ്പോർട്ട്: ജയപ്രകാശ് നായർ