ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം
Tuesday, October 11, 2016 8:16 AM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കര്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) 2016–17 വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി റവ. ഫാ. സഖറിയാ പുന്നൂസ് കോർഎപ്പിസ്കോപ്പാ (പ്രസിഡന്റ്), റവ. ജോൺസൺ തോമസ് ഉണ്ണിത്താൻ (വൈസ് പ്രസിഡന്റ്), രവി വർഗീസ് പൂളിമൂട്ടിൽ (സെക്രട്ടറി), മോസസ് പണിക്കർ (ട്രഷറർ), റവ. കോ. ബി. കുരുവിള (പബ്ലിക്ക് റിലേഷൻസ്), അനൂപ് ഏബ്രഹാം (പ്രോഗ്രാം കോർഡിനേറ്റർ), ഫിലിപ്പ് പതിയിൽ (വോളന്റിയർ ക്യാപ്റ്റൻ), ഫാ. ഏബ്രഹാം സഖറിയ (സ്പോർട്സ് കൺവീനർ), റവ. ഡോ. റോയി വർഗീസ് (യൂത്ത് കോർഡിനേറ്റർ), റോബിൻ എം. ഫിലിപ്പ് (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

സെപ്റ്റംബർ 27ന് വൈകുന്നേരം ഏഴിന് സ്റ്റാഫോർഡിലുളള ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വെരി റവ. ഫാ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. 2016 ക്രിസ്മസ് ആഘോഷപരിപാടികൾ വിജയകരമാകുവാൻ, പരിപാടികൾക്ക് രൂപകൽപന നൽകാൻ കമ്മിറ്റി തീരുമാനിച്ചു. ഡിസംബർ 25 ന് വൈകുന്നേരം അഞ്ചിനാണ് ആഘോഷ പരിപാടികൾ.

റിപ്പോർട്ട്: ജീമോൻ റാന്നി