അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്്: ഏർലി വോട്ടിംഗ് ആരംഭിച്ചു
Tuesday, October 11, 2016 8:15 AM IST
കലിഫോർണിയ: നവംബർ എട്ടിനു നടക്കുന്ന അമേരിക്കൻ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ഏർലി വോട്ടിംഗ് ഒക്ടോബർ 10 മുതൽ ആരംഭിച്ചു.

അമേരിക്കയിൽ ആദ്യമായി ഏർലി വോട്ടിംഗ് ആരംഭിച്ചത് സാൻഡിയാഗൊ കൗണ്ടിയിലാണ്. കേർണി മെസാ (ഗലമൃി്യ ങലമൈ) 5600 ഓവർലാന്റ് അവന്യുവിലുളള രജിസ്ട്രാർ ഓഫ് വോട്ടേഴ്സ് ഓഫീസിൽ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ അഞ്ചു വരെ വോട്ട് രേഖപ്പെടുത്തുന്നതിനുളള അവസരം ഉണ്ടായിരിക്കും.

മെയിൽ –ഇൻ – ബാലറ്റിന് അപേക്ഷ നൽകണമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ വോട്ടർമാരോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനകം ഏകദേശം 9,60,000 ബാലറ്റുകൾ വോട്ടർമാർക്ക് അയച്ചു കഴിഞ്ഞിട്ടുണ്ട്. നവംബർ ഒന്നു വരെ അപേക്ഷ നൽകുന്നതിനുളള അവസരം ഉണ്ടെന്നും തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.

വിവാദങ്ങൾ കത്തിനിൽക്കുന്ന ഈ തെരഞ്ഞെടുപ്പിൽ മുൻ കാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു പോളിംഗ് ശതമാനം കൂടാനാണ് സാധ്യതയെന്നാണ് പൊതുവേയുള്ള അഭിപ്രായം.

പൊതുതെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, കോൺഗ്രസ്, സ്റ്റേറ്റ് ലജിസ്ലേച്ചർ തുടങ്ങിയ സ്‌ഥാനങ്ങളിലേക്കാണ് വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വനിയോഗിക്കേണ്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ