മ്യൂസിക്കൽ റിയാലിറ്റി ഷോ ഫൈനൽ ഒക്ടോബർ 14ന്
Tuesday, October 11, 2016 8:11 AM IST
ദമാം: നവോദയ ലേഡീസ് മാർക്കറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ ‘സൂപ്പർ സിംഗർ 2016’ ഒഡീഷൻ പൂർത്തിയായി. 10 മത്സരാർഥികൾ ഫൈനലിലേക്ക് യോഗ്യത നേടി. ഒക്ടോബർ 14ന് (വെള്ളി) ആണ് ഫൈനൽ.

സാമൂഹിക, സാംസ്കാരിക, രാഷ്ര്‌ടീയ, സിനിമ രംഗത്തെ ധാരാളം പ്രമുഖർ സൂപ്പർ സിംഗറിന് ആശംസകൾ നേരുകയും പ്രവാസഭൂമിയിലെ പ്രഗത്ഭരായ ഗായകരെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി മുന്നോട്ടു വന്ന നവോദയ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

സൗദി അറേബിയയിലെ പ്രവാസികൾ ഇതിനകം ഏറ്റെടുത്ത സൂപ്പർ സിംഗറിന്റെ മെഗാ ഫൈനൽ കാണുവാനുള്ള ആവേശത്തിലാണ് കിഴക്കൻ പ്രവിശ്യയിലെ മലയാളി സമൂഹം.