സ്പർശം ഓണം – ഇദ് ആഘോഷം സംഘടിപ്പിച്ചു
Tuesday, October 11, 2016 5:39 AM IST
കുവൈത്ത്: തൃശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ആളുകളുടെ കൂട്ടായ്മയായ സ്പർശം ഓണം – ഇദ് ആഘോഷം സംഘടിപ്പിച്ചു.

പ്രമുഖ സാമുഹ്യ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ സത്താർ കുന്നിൽ ഉല്ഘാടനം ചെയ്തു. നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യരെ കാണാതെ, നമ്മുടെ നാടിനെ ഓർക്കാതെയുള്ള ജീവിതം അർഥമില്ലാത്തതാണെന്നും ഇത്തരം ആഘോഷങ്ങൾ ജാതി മത ചിന്തകൾക്കതീതമായി നമ്മളെ ഓർപ്പിക്കുന്ന വേളകളാണെന്നും ഇത്തരം സ്നേഹ സംഗമങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാമൂഹ്യ പ്രവർത്തകൻ സത്താർ കുന്നിൽ പറഞ്ഞു.

പ്രസിഡന്റ് സഗീർ ബി.എച്ച് അധ്യക്ഷത വഹിച്ചു. 25 വർഷം പ്രവാസി ജീവിതം പൂർത്തിയാക്കിയ ഇബ്രാഹിം കുട്ടി ഖാലിദിയെ ചടങ്ങിൽ ആദരിച്ചു. ഉപദേശകസമിതി അംഗം വി.കെ. സലാം, ബഷീർ ബാവ, ഗ്രാന്റ് ഹൈപ്പർ മാനേജർ അബ്ദുൽ റഷീദ്, പ്രോഗ്രാം കൺവീനർ ലത്തീഫ്, ജനറൽസെക്രട്ടറി വി.കെ. സിറാജുദ്ദീൻ, റാഫി തൌകൂ എന്നിവർ സംസാരിച്ചു. വിഭവസമൃദമായ ഓണസദ്യയും ലബനോൻ ഗായകൻ വാജി അഹമ്മദിന്റേയും ചിരാത് മ്യൂസിക്കൽ ബാൻഡിന്റെ ഗാനമേളയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ