‘അനന്തരം’ടെലിഫിലിം ചിത്രീകരണം ആരംഭിച്ചു
Tuesday, October 11, 2016 2:24 AM IST
ന്യൂയോർക്ക്: മഴവിൽ എഫ്എമ്മിന്റെ ബാനറിൽ നിശാന്ത് നായർ എഴുതി സംവിധാനം ചെയ്യുന്ന ‘അനന്തരം’ എന്ന ടെലിഫിലിം ന്യൂയോർക്കിൽ ചിത്രീകരണം ആരംഭിച്ചു. മഴവിൽ എഫ്എം നിർമിക്കുന്ന അഞ്ചാമത്തെ ഹ്രസ്വ ചിത്രമാണ് ’അനന്തരം.’

ജോസ് എബ്രഹാം, സജിനി സഖറിയ, മനോഹർ തോമസ്, ഡോ. സിന്ധു പിള്ള, സ്മിത ജോർജ്‌ജ്, ജോജോ കൊട്ടാരക്കര, റിന്റ റോണി, സിൽവിയ ഷാജി, മൃദുല പൊന്നംകുന്നത്ത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

അമേരിക്കയിൽ ഈ അടുത്ത കാലത്ത് സംഭവിച്ച ഒരു വിഷയത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്ന് മഴവിൽ എഫ്എം ഡയറക്ടറും സംവിധായകനുമായ നിശാന്ത് നായർ അഭിപ്രായപ്പെട്ടു. ആഞ്ജല ഗൊറാഫിയും ജോജോ കൊട്ടാരക്കരയുമാണ് അസിസ്റ്റന്റ് ഡയറക്ടർമാർ. രേഖ നായർ പ്രൊഡക്ഷൻ മാനേജരായും, ഷാജി എഡ്വേർഡ് പിആർഒ ആയും പ്രവർത്തിക്കുന്നു. ഈ ചിത്രം ക്രിസ്മസിന് പ്രേക്ഷകർക്ക് മുമ്പിലെത്തും.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ