രാജേഷിന്റെ സംസ്കാരം നടത്തി
Tuesday, October 11, 2016 1:52 AM IST
റിയാദ്: സ്വദേശി പൗരന്റെ വാഹനാഭ്യാസത്തിനിടെ കൊല്ലപ്പെട്ട, പാലക്കാട് പെരിങ്ങോട്ട്കുറുശി സ്വദേശി രാജേഷിന്റെ സംസ്കാരം നട്ടിൽ നടത്തി.

രണ്ടു വർഷം മുമ്പാണ് പന്നികുളമ്പ വീട്ടിൽ രാമൻകുട്ടി ദേവകി ദമ്പദികളുടെ മകൻ രാജേഷ് (36) ഹൗസ് ഡ്രൈവർ വീസയിൽ റിയാദിൽ എത്തുന്നത്.

റിയാദിലെ നദീമിൽ ഒക്ടോബർ ഒന്നിനാണ് രാജേഷിനെ മരണം കവർന്നത്. സാധനങ്ങൾ വാങ്ങുന്നതിനായി കുറച്ചകലെയുള്ള ബക്കാലയിൽ പോയി തിരികെ റോഡരികിലൂടെ നടന്നുവരുന്നതിനിടയിൽ അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് രാജേഷിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്വദേശി പൗരന്റെ അമിത വേഗതയും ഡോറിലൂടെയുള്ള അഭ്യാസ പ്രകടനവുമാണ് രാജേഷിന്റെ മരണത്തിലേക്ക് നയിച്ചത്. വാഹനം ഓടിച്ച സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മാതാപിതാക്കളും രണ്ടു സഹോദരിമാരും ഭാര്യയും അഞ്ചു വയസുകാരനുമായ ഒരു മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജേഷ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം കൺവീനർ കപ്പിൽ ബാബുരാജ്, ജോയിന്റ് കൺവീനർ കിഷോർ ഇ നിസാം ,റോദ ഏരിയാ ട്രഷറർ ജോയ് എബ്രഹാം, രാജേഷിന്റെ ബന്ധു അർജുനൻ, വിനീത് എന്നിവർ രംഗത്തുണ്ടായിരുന്നു.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ