വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനം: റാഫിൾ കൂപ്പൺ ഉദ്ഘാടനം ചെയ്തു
Sunday, October 9, 2016 6:53 AM IST
കുവൈത്ത്: ജനത കൾചറൽ സെന്റർ കുവൈത്ത് നടത്തുന്ന ആറാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനവും വാർഷിക പരിപാടികളോടനുബന്ധിച്ചുള്ള റാഫിൾ കൂപ്പണിന്റെ ഉദ്ഘാടനവും എസ്ബിസി കമ്പനി ഓപ്പറേഷൻ മാനേജർ ആർ. വൈശാഖ് കൺവീനർ പ്രദീപ് കുമാർ പാട്ടാമ്പിക്ക് കൂപ്പൺ നൽകി നിർവഹിച്ചു.

നവംബർ 18ന് മംഗഫ് നജാത് അറബിക് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാര ജേതാവ് അടൂർ ഗോപാലകൃഷ്ണനും സൂര്യ കൃഷ്ണമൂർത്തി, ബാലു കിരിയത്ത് എന്നിവരും പങ്കെടുക്കും.

ചടങ്ങിൽ പ്രസിഡന്റ് സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. മണി പാനൂർ, ഷാജുദ്ദീൻ മാള, ഖലീൽ കായംകുളം, പ്രശാന്ത്, ബാലകൃഷ്ണൻ, രാമചന്ദ്രൻ, അബ്ദുൽ വഹാബ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ