കെഇഎ അബാസിയ മേഖല കാരംസ്: ജിജി, മുസ്തഫ, ഇസ്മായിൽ ജേതാക്കൾ
Sunday, October 9, 2016 6:53 AM IST
അബാസിയ: കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റ് (ഗഋഅ അബാസിയ യൂണിറ്റ്), ഇബനേസർ ഹാളിൽ നടത്തിയ അപ്സര ബസാർ ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള കാരംസ് ടൂർണമെന്റ് ഡബിൾസ് വിഭാഗത്തിൽ മുസ്തഫ – ഇസ്മായിൽ ടീമും സിംഗിൾസിൽ ജിജിയും ജേതാക്കളായി. മികച്ച കളിക്കാരനായി ശ്യാമിനെ തെരഞ്ഞെടുത്തു.

വാശിയേറിയ മത്സരത്തിൽ ഡിബിൾസ് വിഭാഗത്തിൽ മുസ്തഫ – ഇസ്മായിൽ സഖ്യം സതീഷ് – മുസ്തഫ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. സിംഗിൾസിൽ ഹനീഫയെ ആണ് ജിജി പരാജയപ്പെടുത്തിയത്.

രാവിലെ 11ന് നടന്ന ടൂർണമെന്റ് KEA യുടെ കേന്ദ്ര പ്രസിഡന്റ് അനിൽ കള്ളാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബാസിയ യൂണിട്ട് പ്രസിഡന്റ് ഒ.വി. ബാലൻ അധ്യക്ഷത വഹിച്ചു. അബാസിയ യൂണിറ്റ് ജനറൽ സെക്രട്ടറി ഹനീഫ് പാലായി, കേന്ദ്ര നേതാക്കളായ സി.എച്ച്. മുഹമ്മദ് കുൻഹി, സത്താർ കുന്നിൽ, സലാം കളനാട്, മുനീർ കുണിയ, മുഹമ്മദ് ആറങ്ങാടി, ഹമീദ് മധൂർ, സുധൻ ആവിക്കര, യൂണിറ്റ് ഭാരവാഹികളായ നളിനാക്ഷൻ, ഹാരിസ് മുട്ടുംതല, ജലീൽ ആരിക്കാടി, പി.എ. നാസർ, അബ്ദു കടവത്ത്, സൂരജ് കണ്ണൻ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും അബാസിയ യൂണിറ്റ് കാര്യദർശി രാമകൃഷ്ണൻ കള്ളാർ, നാസർ ചുള്ളിക്കര, ഗോപാലൻ രാവണീശ്വരം, പ്രശാന്ത് നെല്ലിക്കാട്ട്, ഒ.വി. പുഷ്പരാജൻ, വി.വി. ബാലകൃഷ്ണൻ, എ.കെ. ബാലൻ, ഖലീൽ തിടിൽ എന്നിവർ വിതരണം ചെയ്തു. മികച്ച കളിക്കാരനുള്ള ട്രോഫി സദൻ നീലേശ്വരവും ഗിരീഷും ചേർന്ന് സമ്മാനിച്ചു.

സലാം കളനാട്, സമീഉല്ല, കബീർ തളങ്കര എന്നിവരുടെ നേതൃത്വത്തിൽ സാജു, മുഹമ്മദ് ഹദ്ദാദ്, കമറുദ്ദീൻ, പ്രശാന്ത് നെല്ലിക്കാട്ട്, എ.കെ. ബാലൻ, നാസർ ചുള്ളിക്കര, ശംസുദ്ദീൻ ബദരിയ എന്നിവർ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ