അധ്യയന വർഷാരംഭവും വിശ്വാസ പരിശീലന ദിനവും ആചരിച്ചു
Friday, October 7, 2016 8:25 AM IST
ഡാളസ്: മലങ്കര കത്തോലിക്കാ ദേവാലയത്തിൽ അധ്യയനവർഷാരംഭവും വിശ്വാസ പരിശീലനദിനവും ആചരിച്ചു.

വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോസഫ് നെടുമാൻകുഴിയിൽ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലനം അറിവിലും അനുഭവത്തിലും കുട്ടികളിലുണ്ടാക്കേണ്ട വ്യതിയാനങ്ങളെക്കുറിച്ച് ഫാ. ജോസഫ് നെടുമാൻകുഴിയിൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് നേതൃത്വം നൽകുന്ന അധ്യാപകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ചടങ്ങിൽ കോ ഓർഡിനേറ്റർ റോയ് ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. മദർ തെരേസയെ വിശുദ്ധയായി കത്തോലിക്കാ സഭ ആദരിച്ചതിന്റെ സ്മരണാർഥം മദറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കി രചിച്ച നാടകം തുടർന്നവതരിപ്പിക്കപ്പെട്ടു. കൊച്ചു തെരേസ ജോർജിയ മദറിന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചു. കാച്ചി, ജെഫ്രി ബെൻ എന്നിവർ സംസാരിച്ചു. ഷാരോൺ, ഷാൻ ജോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ