യാത്രയയപ്പു നൽകി
Friday, October 7, 2016 8:18 AM IST
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളിക്കും സെന്റ് മുൻ സെക്രട്ടറി പിടിഎ റസാഖിനും അബുദാബിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി

അബുദാബി ഇസ്ലാമിക് സെന്റർ, അബുദാബി കെഎംസിസി, അബുദാബി സുന്നി സെന്റർ എന്നീ സംഘടനകളുടെ സംയുക്‌താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നാല്പതോളം സംഘടനാ പ്രതിനിധികൾ മൊയ്തു ഹാജിക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് തോമസ് വർഗീസ്, കെഎസ്സി പ്രസിഡന്റ് പത്മനാഭൻ, സലിം ഹാജി, എം.പി.എം. റഷീദ്, കരപ്പാത്ത് ഉസ്മാൻ, കെ.കെ. മൊയ്തീൻ കോയ, പി.പി.കെ. അബ്ദുള്ള, യു. അബ്ദുള്ള ഫാറൂഖി, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, വി.കെ. ശാഫി, ഉസ്മാൻ ഹാജി, സയിദ് അബ്ദുറഹ്മാൻ തങ്ങൾ, കെ.വി. ഹംസ മുസ്ലിയാർ, ശഹീൻ, എം.പി. മാമിക്കുട്ടി മുസ്ലിയാർ, ഹമീദ്, കെഎംസിസീ സ്റ്റേറ്റ് ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.കെ. അബ്ദുസലാം, വി. ബീരാൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. എൻജി. സമീർ, സാബിർ മാട്ടൂൽ, എൻജി. മുഹമ്മദ് ശഫീഖ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള