ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ മിമിക്രി മത്സരങ്ങൾ സംഘടിപ്പിച്ചു
Friday, October 7, 2016 8:17 AM IST
അബുദാബി: കലാഭവൻ മണിയുടെ സ്മരണാർഥം ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ കലാവിഭാഗത്തിന്റെ നേതൃത്വത്തിൽ മിമിക്രി മത്സരങ്ങൾ സംഘടിപ്പിച്ചു.

യുഎഇയിലെ ഇരുപതോളം മിമിക്രി കലാകാരന്മാർ അണിനിരന്ന മത്സരത്തിൽ വ്യത്യസ്തമായ ആശയങ്ങളിലൂടെയും അവതരണ ശൈലിയിലൂടെയും കലാകാരന്മാർ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി.

മത്സരത്തിൽ ശ്രീകുട്ടൻ വർക്കല ഒന്നാം സമ്മാനവും സജീവ് ചാവക്കാട് രണ്ടാം സ്‌ഥാനവും സ്വന്തമാക്കി. വിജയികൾക്ക് ഉപഹാരവും കാഷ് പ്രൈസും നൽകി ആദരിച്ചു.

കലാവിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി മത്സരങ്ങൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സെൻ മുഹമ്മദ് സാലി, പ്രസിഡന്റ് നരേഷ് സൂരി, കലാവിഭാഗം സെക്രട്ടറി അബ്ദുൾ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള