മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം പ്രൗഢഗംഭീരമായി
Friday, October 7, 2016 1:59 AM IST
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ ഡസ്പ്ലെയിൻസിലുള്ള അപ്പോളോ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും മറ്റ് അതിഥികളേയും എതിരേറ്റു.

പ്രസിഡന്റ് വിജി എസ് നായരുടെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ഓണാഘോഷത്തിന്റെ പ്രധാന്യത്തെപ്പറ്റി സംസാരിക്കുകയും, സദസിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഭദ്രദീപം തെളിയിച്ച് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. നന്ദിനി നായരും വരുൺ നായരും ദേശീയഗാനം ആലപിച്ചു. നിത്യാ നായരും ടീമും അവതരിപ്പിച്ച തിരുവാതിരകളി, ശ്രീദേവി * ടീമിന്റെ ഡാൻസുകൾ, തോമസ് ഒറ്റക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഡാൻസ് ഗ്രൂപ്പിന്റെ വിവിധ ഡാൻസുകൾ, അജിത് ചന്ദ്രൻ, അർജുൻ നായർ എന്നിവരുടെ ഗാനങ്ങൾ, അഭിഷേകിന്റെ മോഹിനിയാട്ടം, മറ്റു വിവിധ കലാപരിപാടികൾ എന്നിവയെല്ലാം സദസ്സിനു വളരെയധികം ആനന്ദപ്രദമായിരുന്നു.

അസോസിയേഷന്റെ പിക്നിനിക്കിനോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളിൽ വിജയികളായവർക്ക് അവാർഡ് നല്കി ആദരിച്ചു. റാഫിൾ നറുക്കെടുപ്പിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി. ഫൊക്കാന സ്പെല്ലിംഗ് ബീ മത്സരത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ നന്ദിനി നായരേയും ചടങ്ങിൽ ഫലകം നൽകി ആദരിച്ചു.

ണ്ട<ശാഴ െൃര=/ിൃശ/ിൃശബ2016ീരേീ07ൂമ4.ഷുഴ മഹശഴി=ഹലളേ>ണ്ട

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കലാപരിപാടികളുടെ നേതൃത്വവും, എം.സിയുമായി സുരേഷ് ബാലചന്ദ്രൻ പ്രവർത്തിച്ചു. മറ്റു വിവിധ പരിപാടികൾക്കു പീറ്റർ കുളങ്ങര, അരവിന്ദ് പിള്ള, ബേസൽ പേരേര, ഹെറാൾഡ് ഫിഗുരേദോ, സതീശൻ നായർ, വർഗീസ് പലമലയിൽ, ജോൺ പാട്ടപ്പതി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, അജി പിള്ള, പ്രസാദ് ബാലചന്ദ്രൻ, പ്രസാദ് പിള്ള, റോയി നെടുംചിറ തുടങ്ങിയവർ നേതൃത്വം നൽകി. ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളവും, രവി കുട്ടപ്പന്റെ സ്റ്റേജ് സംവിധാനവും, ജേക്കബ് ചിറയത്തിന്റെ ശബ്ദവും വെളിച്ചവും, മലബാർ കേറ്ററിംഗിന്റെ കേരളത്തനിമയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തെ അവിസ്മരണീയമാക്കി. ചടങ്ങിൽ സെക്രട്ടറി ഏബ്രഹാം വർഗീസ് നന്ദി രേഖപ്പെടുത്തി. സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം