കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ ഓണാഘോഷം വർണശബളമായി
Friday, October 7, 2016 1:59 AM IST
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 25–നു ഞായറാഴ്ച വൈകുന്നേരം ആറു മുതൽ ബൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

അസോസിയേഷൻ ഡയറക്ടർ ജീൻ പുത്തൻപുരയ്ക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷിക്കാഗോ ലാറ്റിൻ കാത്തലിക് പള്ളി വികാരി ആന്റണി ബെനഡിക്ട്, സീറോ മലബാർ കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ജോസഫ്, ഫാ. പോൾ, ഫാ. അനീഷ് എന്നിവർ ചേർന്ന് ദീപം തെളിച്ച് ഓണാഘോഷപരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോമ ദേശീയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫോമ ഷിക്കാഗോ റീജണൽ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, യുവജനവിഭാഗം ചെയർമാൻ സച്ചിൻ ഉറുമ്പിൽ, ലിൻഡ മരിയ, ജോൺ സി. ജോസഫ്, അമിത് ചാണ്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ഷിനോ രാജപ്പൻ ഏവർക്കും നന്ദി പറഞ്ഞു.

തുടർന്നു ചിന്നു തോട്ടത്തിന്റെ നേതൃത്വത്തിൽ തിരുവാതിരയും, ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേർന്നു നയനമനോഹരമായ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു. ദിവ്യ രാമചന്ദ്രൻ പരിപാടികളുടെ അവതാരകയായിരുന്നു.

അജിൻ അമ്പനാട്ട്, ജിബിറ്റ് കിഴക്കേക്കുറ്റ്, ഷാരു ഇലങ്കയിൽ, അഷിഷ് അമ്പനാട്ട്, ആകാശ് വെള്ളപ്പിള്ളിൽ, ജോൺ കടയിൽ, തോമസ് കുട്ടി ബാബു, സിജോ ജയിംസ് എന്നിവർ ചേർന്നു ഒരുക്കിയ നൃത്തപരിപാടി സദസിനെ ആവേശഭരിതമാക്കി.



ഇലയിട്ട് വിളമ്പിയ ഓണസദ്യ ഷിക്കാഗോയിലെ മലയാളികൾക്കു വേറിട്ട അനുഭവമായി. ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി വാലന്റൈൻ മ്യൂസിക് കോണ്ടസ്റ്റിലൂടെ പ്രശസ്തി നേടിയ യുവ ഗായകൻ സച്ചിൻ സിബി യുട്യൂബിലുടെ മൂന്നു ലക്ഷം പേർ ശ്രവിച്ച ‘കൺമണി അൻപോട്’ എന്ന ഗാനം സദസ് വളരെ ആസ്വദിച്ചു.

ഷിക്കാഗോയിലെ മലയാളികൾക്കുവേണ്ടി മുഴുവൻ സമയവും റേഡിയോ ആപിലൂടെ നിങ്ങളുടെ മൊബൈലിൽ പഴയതും പുതിയതുമായ മലയാളം പാട്ടുകളും, സംഭാഷണങ്ങളും അടങ്ങിയ റേഡിയോ ടാങ്ങോ അരുൺ നെല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനോദ്ഘാടനം നടക്കുകയുണ്ടായി. പരിപാടിയുടെ വിജയത്തിനായി നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികളെ കണ്ടെത്തുകയും, രണ്ട് വിജയികൾക്ക് ഫോമാ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ‘മോളിവുഡ് ജോളിവുഡി’ന്റെ ടിക്കറ്റ് നൽകുകയും, മറ്റു രണ്ടുവിജയികൾക്ക് തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ ടിക്കറ്റ് ജോസ് മണക്കാട്ട് നല്കുകയും ചെയ്തു.

ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി സച്ചിൻ ഉറുമ്പിൽ, ദിവ്യ രാമചന്ദ്രൻ, ജോൺ സി. ജോസഫ്, ലിൻഡ മരിയ, ശ്വേതാ സാജൻ, അമിത് ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം