വിജ്‌ഞാന സദസ് ഒക്ടോബർ ഏഴിന് ജലീബിൽ
Thursday, October 6, 2016 6:51 AM IST
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ ഏരിയ സംഘടിപ്പിക്കുന്ന വിജ്‌ഞാന സദസിൽ ‘മുഹറം ചിന്തകൾ’ എന്ന വിഷയത്തിൽ ഒക്ടോബർ ഏഴിന് (വെള്ളി) വൈകുന്നേരം ഏഴിന് ജലീബിലെ ഐഐസി ഓഡിറ്റോറിയത്തിൽ നടക്കും.

സംഗമത്തിൽ ഇബ്രാഹിംകുട്ടി സലഫി, സയിദ് അബ്ദുറഹ്മാൻ തങ്ങൾ, യൂനുസ് സലിം കോഴിക്കോട് തുടങ്ങി പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 99776124, 69926287.

റിപ്പോർട്ട്: സലിം കോട്ടയിൽ