സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ
Thursday, October 6, 2016 6:44 AM IST
ന്യൂയോർക്ക്:*സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാർഷിക കൺവൻഷൻ ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ന്യൂയോർക്കിൽ നടത്തുന്നു.

പ്രശസ്ത കുടുംബ പ്രേഷിതനും വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫൻ കൺവൻഷനിൽ മുഖ്യപ്രഭാഷകനായിരിക്കും.

ഏഴിന് ക്യൂൻസ് വില്ലെജിലുള്ള സെന്റ് ജോൺസ് മാർത്തോമ ദേവാലയത്തിലും എട്ടിന് ഫ്ളോറൽ പാർക്കിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലും ഒമ്പതിന് വെല്ലിംഗ്ടൺ പാർക്കിലുള്ള ജൂബിലി മെമ്മോറിയൽ സിഎസ്ഐ ദേവാലയത്തിലുമായിരിക്കും കൺവൻഷൻ. എല്ലാ ദിവസവും വൈകുന്നേരം ആറിന് ആരംഭിക്കുന്ന ധ്യാനത്തിൽ എക്യുമെനിക്കൽ ക്വയറിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയുമുണ്ടായിരിക്കുമെന്ന് ഫാ. ജോൺ തോമസ് പറഞ്ഞു.

വിവരങ്ങൾക്ക്: ഫാ. ജോൺ തോമസ് (516) 328 2977, Email: worldpeacemissioncouncil@gmail.com

റിപ്പോർട്ട്: കെ.ജെ.ജോൺ