വെൽഫെയർ കേരള ഈദ് – ഓണാഘോഷം
Thursday, October 6, 2016 6:42 AM IST
അബാസിയ (കുവൈത്ത്): വെൽഫെയർ കേരള ജലീബ് ഘടകം അബാസിയ ഫോക്ക് ഹാളിൽ നടത്തിയ ഈദ്–ഓണാഘോഷം കേന്ദ്ര സെക്രട്ടറി ഗിരീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ഹാഷിഫ് അധ്യക്ഷത വഹിച്ചു. കേന്ദ്ര നേതാക്കളായ ലായിഖ് അഹ്മദ്, അൻവർ സയിദ്, മിനി വേണുഗോപാൽ, ഷൗക്കത്ത് വളാഞ്ചേരി, വിനോദ് പെരേര, അനിയൻകുഞ്ഞ്, മുഹമ്മദ് അഷ്കർ, സെക്രട്ടറി ഷാഅലി, പ്രോഗ്രാം കൺവീനർ ബി.പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

പുതിയ മെംബർമാരിൽനിന്നുള്ള അംഗത്വ അപേക്ഷകൾ കേന്ദ്ര ജനറൽ സെക്രട്ടറി ലായിഖ് അഹ്മദ് ഏറ്റുവാങ്ങി. ബി.പി. മോഹനൻ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്നു വിവിധ കലാപരിപാടികളും ഗാനമേളയും ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ