ലാലി മാത്യു ഷിക്കാഗോയിൽ നിര്യാതയായി
Wednesday, October 5, 2016 8:07 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ മൊക്കാനയിൽ സ്‌ഥിരതാമസക്കാരിയായിരുന്ന ലാലി മാത്യു (47) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ എട്ടിന് (ശനി) രാവിലെ 10ന് ഓക്ലോൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (6801 W. 96th Street, Oak Lawn, IL 60453). പൊതുദർശനം ഒക്ടോബർ ഏഴിന് (വെള്ളി) വൈകുന്നേരം നാലു മുതൽ ഒമ്പതു വരെ നടക്കും. പരേത പത്തനംതിട്ട മെഴുവേലിയിൽ, തെങ്ങിനാൽവീട്ടിൽ കുടുംബാംഗമാണ്.

ഭർത്താവ്: മാത്യു സി. ജോർജ്. മക്കൾ: ജോഷ്വ, ജെസീക്ക, ജാസ്മിൻ. സഹോദരങ്ങൾ: ബീന (ബോസ്റ്റൺ), ഷീല (ഫിലഡൽഫിയ), ഷിനോയ് (ഇന്ത്യ).

വിവരങ്ങൾക്ക്: ഫാ. എബി ചാക്കോ 516 655 0117.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം