സോഷ്യൽ ക്ലബിന്റെ ആഘോഷങ്ങൾ ഓണ സദ്യയോടെ സമാപിച്ചു
Wednesday, October 5, 2016 8:07 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐഎസ്സി) മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് മസ്കറ്റ് അൽഫലാജ് ഹോട്ടലിന്റെ ഗ്രാൻഡ് ഹാളിൽ നടന്ന ഓണസദ്യയോടെ പരിസമാപ്തി. മലയാള വിഭാഗം അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ടവരുമുൾപ്പെടെ 3500 ൽ പരം ആളുകൾ ഓണസദ്യ ആസ്വദിച്ചു.

ഒമാനിലെ ഇന്ത്യൻ സ്‌ഥാനപതി ഇന്ദ്രമണി പാണ്ഡെ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. രഞ്ജി പണിക്കർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ.സതീഷ് നമ്പ്യാർ, മലയാള വിഭാഗം കൺവീനർ ജി.കെ.കാരണവർ, ഐഎസ്സി ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ 2016 വർഷത്തെ സാംസ്കാരിക അവാർഡ് രഞ്ജി പണിക്കർ ഏറ്റുവാങ്ങി. മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ കലാ മത്സരങ്ങളിൽ സീനിയർ വിഭാഗത്തിൽ കലാരത്നം, സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ടോപ് സ്കോറേഴ്സ് അവാർഡുകൾക്ക് പുറമെ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും

വിശിഷ്‌ടാഥിതി വിതരണം ചെയ്തു. അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ കുട്ടികൾക്കും സിബിഎസ്സി പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ അംഗങ്ങളല്ലാത്ത കുട്ടികളെയും ആദരിച്ചു. മാതൃ ഭാഷയായ മലയാളത്തിന്റെ ഭോഷണം ലക്ഷ്യമാക്കി

പത്താം ക്ലാസിൽ മലയാളത്തിന് ഉന്നത വിജയം കരസ്‌ഥമാക്കിയവരേയും ആദരിച്ചു.

തുടർന്നു വൊഡാഫോൺ ഫെയിമുകളായ പന്തളം ഉല്ലാസും ഷാജു ശ്രീധറും ലൈവ് കോമഡി ഷോയും മിമിക്രിയും അവതരിപ്പിച്ചു. മലയാള വിഭാഗത്തിന്റെ വിവിധ കമ്മിറ്റികളുടെ ചുമതലക്കാരായ ഹേമ മാലിനി സുരേഷ്, ബാബുതോമസ്, എസ്. ശ്രീകുമാർ, പ്രണദീഷ് പൊയ്യാൽ, താജുദീൻ, പി. ശ്രീകുമാർ, സുനിൽകുമാർ കൃഷ്ണൻനായർ, പാപ്പച്ചൻ ദാനിയേൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സേവ്യർ കാവാലം