സംസ്കൃതി മിസൈദ് യൂണിറ്റ് സമ്മേളനം സമാപിച്ചു
Wednesday, October 5, 2016 6:02 AM IST
ദോഹ: സംസ്കൃതി മിസൈദ് യൂണിറ്റ് സമ്മേളനം സമാപിച്ചു. സമ്മേളനം സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു പി. മംഗലം അദ്ധ്യക്ഷത വഹിച്ചു. മോഹൻ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.പി.കെ. പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ സമീർ സിദ്ദിഖ്, അഹമ്മദ്കുട്ടി അരളായിൽ, ഇ.എം. സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ് രാജേന്ദ്രൻ, സരുൺ മാണി മീനങ്ങാടി, യൂണിറ്റ് എക്സിക്യുട്ടീവ് അംഗം പ്രദീപ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ബിജു പി. മംഗലം (പ്രസിഡന്റ്), നിസാർ അയ്യപ്പൻ കാവിൽ, ടി.പി. ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), എ.പി.കെ. പ്രഭാകരൻ (സെക്രട്ടറി), മോഹൻ വർഗീസ്, സി.എസ്. ചിന്തുരാജ് (ജോ. സെക്രട്ടറിമാർ) എന്നിവരെയും 17 അംഗ എക്സിക്യൂട്ടീവിനേയും സമ്മേളനം തെരഞ്ഞെടുത്തു.