‘ഗാന്ധിസവും ഗാന്ധിജിയുടെ സന്ദേശവും യുവതലമുറക്ക് പകരണം’
Wednesday, October 5, 2016 6:00 AM IST
ജിദ്ദ: ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്നു പറഞ്ഞ മഹാത്മജിയുടെ ജീവിത ചരിത്രവും അദ്ദേഹം ലോക ജനതക്ക് പഠിപ്പിച്ചു തന്ന ചര്യകളും ഇന്ത്യയിലെ യുവ തലമുറക്ക് പകർന്നു നൽകണമെന്നും അതു മാത്രമേ ഇന്നത്തെ ഭാരതത്തിലെ അസഹിഷ്ണതക്കും രക്‌തചൊരിച്ചിലും ഒരേ ഒരു പരിഹാര മാർഗമെന്നും ഒഐസിസി ജിദ്ദാ റീജണൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി പരിപാടിയിലെ പ്രാസംഗികർ അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് ഷുക്കൂർ വക്കം അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ പൊക്കുന്ന്, രാജശേഖരൻ അഞ്ചൽ, തക്ബീർ പന്തളം, ഷറഫുദ്ദീൻ കായംകുളം, ശ്രീജിത് കണ്ണൂർ, അലി തേക്കുതോട്, മുജീബ് മൂത്തേടം, ലത്തീഫ് മക്രേരി, അനിൽ കുമാർ, സഹീർ മാഞ്ഞാലി, ബഷീർ പരുത്തികുന്നൻ, ഇസ്മായിൽ ചോക്കാട്, മജീദ് ചേരൂർ, അക്ബർ മങ്കട, അനീസ് അഹമ്മദ്, സാക്കിർ ഹുസൈൻ എടവണ്ണ, മുജീബ് തൃത്താല എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ