ചെറുകഥ രചനാ മത്സരം
Wednesday, October 5, 2016 5:51 AM IST
കുവൈത്ത്: ജനത കൾചറൽ സെന്റർ കുവൈത്തിന്റെ ആറാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാന പരിപാടികളുടെ ഭാഗമായി കുട്ടികൾക്കായി ചെറുകഥ രചനാ മത്സരം സംഘടിപ്പിക്കുന്നു.

എട്ടു മുതൽ 12 വരെയുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്കായി മലയാളത്തിലും ഇംഗ്ലീഷിലും ആണ് മത്സരങ്ങൾ.

നവംബർ നാലിന് രണ്ടു മുതൽ നാലു വരെ മംഗഫ്, ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലാണ് മത്സരം. വിജയികൾക്ക് നവംബർ 18ന് നടക്കുന്ന ജെസിസിയുടെ വാർഷിക പരിപാടിയിൽ ആറാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര ജേതാവ് അടൂർ ഗോപാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ സ്കൂൾ മുഖാന്തരമോ ഓൺലൈൻ ആയോ ഒക്ടോബർ 30നു മുമ്പായി അപേക്ഷിക്കണം. ഓൺലൈൻ രജിസ്ട്രേഷന് പേര്, വയസ്, ക്ലാസ്, സ്കൂൾ, മത്സരിക്കുന്ന ഭാഷ എന്നിവ ഉൾപ്പെടുത്തി icckuwait@hotmail.com എന്ന ഇ–മെയിലിലോ 99170905 എന്ന വാട്സ് നമ്പരിലേക്കോ അയയ്ക്കാവുന്നതാണ്.

വിവരങ്ങൾക്ക്: മധു എടമുട്ടം 66181239, ഷാജുദ്ദീൻ മാള 99316930.