സിഎച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Wednesday, October 5, 2016 5:51 AM IST
കുവൈത്ത്: കുവൈത്ത് കെഎംസിസി ഫർവാനിയ ഏരിയ കമ്മിറ്റി സിഎച്ച് അനുസ്മരണ സമ്മേളനവും നാല്പതാം വാർഷികാഘോഷവും സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കേന്ദ്ര ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഫാസിൽ കൊല്ലം അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് എൻ.കെ. ഖാലിദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കന്മാരായ ഷറഫുദ്ദീൻ കണ്ണേത്ത്, എം.കെ. അബ്ദുൽ റസാഖ്, ബഷീർ ബാത്ത, ഫാറൂഖ് ഹമദാനി, എച്ച്. ഇബ്രാഹിം കുട്ടി, ഇഖ്ബാൽ മാവിലാടം, സയിദ് ഗാലിബ് മശ്ഹൂർ തങ്ങൾ, സിറാജ് എരിഞ്ഞിക്കൽ, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, ഇസ്മായിൽ ബേവിഞ്ച, അസീസ് വലിയകത്ത്, ലത്തീഫ് മൗലവി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ അന്തരിച്ച നാല് അംഗങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം ഏരിയ വിഹിതം അമ്പത് ശതമാനം പിരിച്ചെടുത്ത് ഏരിയ യുണിറ്റ് ഭാരവാഹികൾ കേന്ദ്ര ആക്ടിംഗ് ജനറൽ സെക്രട്ടറി സിറാജ് എരിഞ്ഞിക്കലിന് കൈമാറി. ജമ്മിയ യൂണിറ്റ് അംഗം നിസാമുദീന്റെ മകൾക്കുള്ള വിദ്യാഭ്യാസ അനുമോദനം സയിദ് ഗാലിബ് മശ്ഹൂർ തങ്ങൾ നൽകി. ഏരിയ ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി, സെക്രട്ടറി മിസ്ഹബ് മാടംബില്ലത്ത് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ