എസ്എംസിസി ഷിക്കാഗോ ചാപ്റ്റർ ഹെൽത്ത് ഫെയർ ഒക്ടോബർ ഒമ്പതിന്
Wednesday, October 5, 2016 12:49 AM IST
ഷിക്കാഗോ: സീറോ മലബാർ പാരീഷ് ഹാളിൽ വച്ചു എസ്എംസിസിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒമ്പതിന് രാവിലെ 9.30–നു ഹെൽത്ത് ഫെയർ നടത്തപ്പെടുന്നതാണ്.

മാരിയോൻസ് ഫാർമസി സ്പോൺസർ ചെയ്യുന്ന ഫ്ളൂ ഷോട്ട് പ്രോഗ്രാം, ഫാർമസിസ്റ്റ് സുമി ജോണി വടക്കുംചേരിയുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുന്നത്. അതോടൊപ്പം തന്നെ ഡോ. മനോജ് നേര്യംപറമ്പിലിന്റെ നേതൃത്വത്തിൽ ഡയബെറ്റികിനെക്കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കും.

ഫ്ളൂ ഷോട്ട് സ്വീകരിക്കണമെന്നുള്ളവർക്ക് ഇൻഷ്വറൻസ് കാർഡ് ഉപയോഗിക്കാവുന്നതാണ്. ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് 20 ഡോളറിനു ഫ്ളൂഷോട്ട് ലഭ്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: എസ്.എം.സി.സി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ (847 477 0564), മേഴ്സി കുര്യാക്കോസ് (773 865 2456), ആന്റോ കവലയ്ക്കൽ (630 666 7310), സജി വർഗീസ് (847 276 3456).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം