സംസ്കൃതി വക്ര യൂണിറ്റ് സമ്മേളനം സമാപിച്ചു
Tuesday, October 4, 2016 7:30 AM IST
ദോഹ: സംസ്കൃതി വക്ര യൂണിറ്റ് സമ്മേളനം സമാപിച്ചു. സംസ്കൃതി വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. രാജൻ അധ്യക്ഷത വഹിച്ചു. ഷിഹാബ് തൂണേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എസ്. പ്രദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, പ്രസിഡന്റ് എ.കെ. ജലീൽ, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ സമീർ സിദ്ദിഖ്, അഹമ്മദ്കുട്ടി അരളായിൽ, ഇ.എം. സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ് രാജേന്ദ്രൻ, സരുൺ മാണി മീനങ്ങാടി, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.പി. സുരേഷ്കുമാർ, യൂണിറ്റ് ജോ. സെക്രട്ടറി ബിനോയ് എബ്രഹാം എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിബിഎസ്എ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ സാന്ദ്ര സുനിൽ കുമാറിനെ അനുമോദിച്ചു.

പുതിയ ഭാരവാഹികളായി പി. രാജൻ (പ്രസിഡന്റ്), എസ്. പ്രദീപ്കുമാർ (സെക്രട്ടറി), കെ.പി. സുരേഷ്കുമാർ, കെ.കെ. യൂസഫ് (വൈസ് പ്രസിഡന്റുമാർ), ബിനോയ് എബ്രഹാം, ഷാജഹാൻ (ജോ. സെക്രട്ടറിമാർ) എന്നിവരേയും 24 അംഗ എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു.