പ്രവാസി സാംസ്കാരിക വേദി റിയാദ് ഈസ്റ്റ് സോണിന് പുതിയ യൂണിറ്റ്
Tuesday, October 4, 2016 7:28 AM IST
റിയാദ്: പ്രവാസി സാംസ്കാരിക വേദി റിയാദ് ഈസ്റ്റ് സോണിൽ പുതിയ യൂണിറ്റ് നിലവിൽ വന്നു.

യോഗത്തിൽ പ്രവാസി സെൻട്രൽ കമ്മിറ്റി അംഗം പരീദ് ഉമ്മർ അധ്യക്ഷത വഹിച്ചു. പ്രവാസി സാംസ്കാരിക വേദി റൗദ മേഖല വൈസ് പ്രസിഡന്റ് ബഷീർ പാണക്കാട്, പ്രവാസി സെൻട്രൽ കമ്മിറ്റി അംഗം സദറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ദിലീപ് ഗോലാകൃഷ്ണ (പ്രസിഡന്റ്), സാനു വടപുറം (സെക്രട്ടറി), ബഷീർ പാണക്കാട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പരീദ് ഉമ്മർ, സദറുദ്ദീൻ എന്നിവർ തെരഞ്ഞെടുപ്പു നടപടികൾക്ക് നേതൃത്വം നൽകി.