ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് ഒക്ടോബർ എട്ടിന്
Tuesday, October 4, 2016 4:52 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ പിക്നിക് ഒക്ടോബർ എട്ടിന് (ശനി) ഫാർമേഴ്സ് ബ്രാഞ്ച് ഗസിഫീൽഡ് വാട്ടർവർത്ത് പാർക്കിൽ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

വിവിധ കായിക – കലാ പരിപാടികൾക്കൊപ്പം രുചികരമായ കേരള–അമേരിക്കൻ ഭക്ഷണ പദാർഥങ്ങളും പിക്നിക്കിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പിക്നിക്കിൽ പങ്കെടുക്കുന്നവർ രാവിലെ 10ന് പാർക്കിൽ എത്തിച്ചേരണമെന്നും പ്രവേശനം സൗജന്യമാണെന്നും സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

വിവരങ്ങൾക്ക്: സജു കൈനിക്കര 469 471 8634, അനശ്വർ മാമ്പിള്ളി 214 997 1385.

റിപ്പോർട്ട്: പി.പി. ചെറിയാൻ