സ്റ്റാറ്റൻ ഐലൻഡിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഒക്ടോബർ 16ന്
Tuesday, October 4, 2016 4:49 AM IST
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ദേവാലയത്തിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റേയും പരിശുദ്ധ കന്യാമറിയത്തിന്റേയും മാർ തോമാശ്ലീഹായുടേയും സംയുക്‌ത തിരുനാൾ ഒക്ടോബർ 16ന് (ഞായർ) ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങളിൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്ക രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു തിരുസ്വരൂപങ്ങളും വഹിച്ച് ഭക്‌തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുനാളിനൊരുക്കമായുള്ള നവനാൾ പ്രാർഥനയും പരിശുദ്ധ കുർബാനയുടെ വാഴ്വും തിരുനാളുവരെ എല്ലാ ഞായറാഴ്ചകളിലും വിശുദ്ധകുർബാനയോടുകൂടി വൈകുന്നേരം 4.30ന് നടക്കും.

പാലാ കൊഴുവനാൽ സ്വദേശിയും സ്റ്റാറ്റൻ ഐലൻഡ് ഇടവകാംഗവുമായ ഫിലിപ്പ് പായിപ്പാട്ടും കുടുംബവുമാണ് തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്.

തിരുക്കർമങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ അറിയിച്ചു.