കല്യാൺ ജ്വല്ലേഴ്സിന്റെ 104–ാമത് ഷോറൂം സാൽമിയയിൽ
Tuesday, October 4, 2016 4:45 AM IST
കുവൈത്ത്: ജിസിസി രാജ്യങ്ങളിലെ ഏറ്റവും വിശ്വാസ്യതയാർന്ന പ്രമുഖ ജ്വല്ലറിയായ കല്യാൺ ജ്വല്ലേഴ്സ് 104–ാമത് ഷോറൂം കുവൈത്തിലെ സാൽമിയ അൽ സലാം മാളിൽ പ്രവർത്തനം ആരംഭിക്കുന്നു.

കുവൈത്തിലെ നാലാമത്തെ ഷോറൂം ഒക്ടോബർ ആറിന് കല്യാൺ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡറും പ്രമുഖ സിനിമാതാരങ്ങളുമായ അക്കിനേനി നാഗാർജുന, പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരോടൊപ്പം ഷോറൂം ഉദ്ഘാടനം ചെയ്യും.

ഡാൻസിംഗ് ഡയമണ്ടുകളായ ഗ്ലോ, അറബിക് വിവാഹാവസരങ്ങൾക്കായുള്ള അമീര, പ്രത്യേകാവസരങ്ങൾക്കുവേണ്ടിയുള്ള അപൂർവ, കരവിരുതാൽ നിർമിച്ച ആന്റിക് ആഭരണങ്ങളായ മുദ്ര, അപൂർവ കല്ലുകൾകൊണ്ടു നിർമിച്ച രംഗ്, കാലാതീതമായ പാരമ്പര്യ ആഭരണങ്ങളായ നിമാഹ്, അൺകട്ട് ഡയമണ്ടുകൾകൊണ്ടു നിർമിച്ച അനോഖി, എല്ലാ ഭാവങ്ങൾക്കും ഇണങ്ങുന്ന ഡയമണ്ട് നിർമിത ലയ എന്നിവ ഉൾപ്പെടുന്ന സമ്പൂർണവും അനുപമവുമായ സ്വർണ, ഡയമണ്ട്, സ്റ്റഡഡ് ആഭരണ ശ്രേണിയാണ് പുതിയ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ ഷോറൂമിൽ ഉപയോക്‌താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ ഒന്നു മുതൽ സൗജന്യ സ്വർണനാണയം നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 175 കുവൈറ്റി ദിനാർ വിലയുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു സ്വർണനാണയവും 175 കുവൈറ്റി ദിനാർ വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയങ്ങളും നിബന്ധനകൾക്കു വിധേയമായി സൗജന്യമായി ലഭിക്കുന്നു. ഈ ഓഫർ നവംബർ 30 വരെ കല്യാൺ ജ്വല്ലേഴ്സിന്റെ കുവൈത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാകും.

റിപ്പോർട്ട്: സലിം കോട്ടയിൽ