സുവിശേഷ ഉണർവു യോഗങ്ങൾ
Tuesday, October 4, 2016 4:42 AM IST
ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ മാർത്തോമ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റർ ബിയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങൾ ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കും.

പ്രശസ്ത കൺവൻഷൻ പ്രാസംഗികൻ റവ. സി.ജെ. തോമസ് വചന പ്രഘോഷണം നടത്തും.

ആറ്, എട്ട് (വ്യാഴം, ശനി) തീയതികളിൽ ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിലും ഏഴിന് (വെള്ളി) ട്രിനിറ്റി മാർത്തോമ ദേവാലയത്തിലും വൈകുന്നേരം ഏഴിനാണ് സുവിശേഷ യോഗം.

വിവരങ്ങൾക്ക്: റവ. ജോൺസൻ ഉണ്ണിത്താൻ 281 561 9147, റവ. മാത്യൂസ് ഫിലിപ്പ് 832 898 8699.

റിപ്പോർട്ട്: ബെന്നി പരിമണം