ആത്മീയതയുടെ പുതുക്കത്തിനാകണം ജൂബിലി പോലുള്ള ആഘോഷങ്ങൾ: റവ. ഡോ. തോമസ് ഏബ്രഹാം
Monday, October 3, 2016 8:13 AM IST
കുവൈത്ത് സിറ്റി: ആത്മീയതയുടെ പുതുക്കത്തിനാകണം ജൂബിലി പോലുള്ള ആഘോഷങ്ങൾ പ്രയോജനപ്പെടുത്തേണ്ടതെന്നും ദൈവസന്നിധിയിൽ സമർപ്പണത്തിനും പരസ്പര ബന്ധങ്ങൾ ക്രമപ്പെടുത്തുന്നതിനും തയാറാകണമെന്നും ഇവാഞ്ചലിക്കൽ സഭ ബിഷപ് റവ. ഡോ. തോമസ് ഏബ്രഹാം. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ സുവർണജൂബലി ആഘോഷങ്ങൾക്ക് സമാപനം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 29നു നടന്ന സമാപന യോഗത്തിൽ ഇടവക വികാരി റവ. സജി ഏബ്രാഹാം അധ്യക്ഷത വഹിച്ചു. കെഇസിഎഫ് വൈസ് പ്രസിഡന്റ് ഫാ. എബി പോൾ, സെന്റ് തോമസ് മാർത്തോമ ഇടവക വികാരി റവ. ബോബി മാത്യു, സെന്റ് പോൾസ് സിഎസ്ഐ കോൺഗ്രിഗേഷൻ വികാരി റവ സി.സി. സാബു, കെറ്റിഎംസിസി പ്രസിഡന്റ് മാത്യു ഡാനിയേൽ, എൻഇസികെ കോമൺ കൗൺസിൽ സെക്രട്ടറി റോയി യോഹന്നാൻ, ബ്രദറൻ അസംബ്ളി പ്രതിനിധി ബ്രദർ ഗോഡ്ലി ഫിലിപ്പ്, സെന്റ് പീറ്റേഴ്സ് കനാനയ ഇടവക വികാരി ഫാ. കൊച്ചുമോൻ തോമസ് എന്നിവർ സംസാരിച്ചു. സുവർണജൂബലി വാർഷികാഘോഷങ്ങളുടെ റിപ്പോർട്ട് തോമസ് വർഗീസും ജൂബിലി സംരംഭങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് ജോർജ് വർഗീസും അവതരിപ്പിച്ചു. സുവനീറിന്റെ പ്രകാശനം റവ. ഡോ. തോമസ് ഏബ്രഹാം എൻഇസികെ അഡ്മിനിസ്ട്രേറ്റർ കെ.പി. കോശിക്ക് നല്കി നിർവഹിച്ചു. ചടങ്ങിൽ ഇടവകയുടെ പ്രഥമ വികാരി റവ പി.എം. ജോസഫിനെയും, സ്‌ഥാപകാംഗമായ ടി. ജോൺ മാത്യുവിനേയും ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിട്ട അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു.

സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹായിടവക വികാരി ഫാ. രാജു തോമസ്, സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി ജോഷ്വാ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. സഞ്ജു ജോൺ, വൈറ്റ് സിറ്റി മാർത്തോമ ഇടവക വികാരി റവ ജോർജി വർഗീസ്, സെന്റ് ജെയിംസ് മാർത്തോമ ഇടവക വികാരി റവ. പ്രിൻസ് കോര, സെന്റ് ജോൺസ് മാർത്തോമ ഇടവക വികാരി റവ. സുനിൽ എ. ജോൺ, സെന്റ് പീറ്റേഴ്സ് സിഎസ്ഐ കോൺഗ്രിഗേഷൻ വികാരി റവ ജോൺസൻ അലക്സാണ്ടർ, സഹോദരീ ഇടവകളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഇടവക സെക്രട്ടറി ബോണി ഏബ്രഹാം, പ്രോഗ്രാം കൺവീനർ ജോർജ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.