കാനഡയിലെ ലണ്ടൻ മലയാളികൾ ഓണം ആഘോഷിച്ചു
Monday, October 3, 2016 4:49 AM IST
ഒന്റാരിയോ: കാനഡയിലെ ലണ്ടൻ മലയാളികളുടെ കൂട്ടായ്മ ‘ഓണം പൊന്നോണം’ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കേരള തനിമ ആവർത്തിക്കുന്ന ഓണസദ്യ, വിവിധ നൃത്ത നൃത്യങ്ങൾ, കലാ പരിപാടികൾ,ഗാനങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ആഘോത്തിന്റെ ഭാഗമായിരുന്നു. മാവേലിയായി വേഷമിട്ട കോട്ടയം വെച്ചുകണ്ടം കുഞ്ഞച്ചൻ ഓണസന്ദേശം നൽകി. ആഘോഷ പരിപാടികളിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു.

കാനഡയിലെ മലായാളികളുടെ പുതിയ റെസിഡൻഷ്യൽ ഏരിയ ഒന്റാരിയോയിലുള്ള ലണ്ടൻ. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഏകദേശം 280 കുടുംബങ്ങൾ ആണ് ഇവിടെ സ്‌ഥിര താമസം ആക്കിയിട്ടുള്ളത്.

റിപ്പോർട്ട്: ജയ്ശങ്കർ പിള്ള