ലാൽ കെയേഴ്സ് ഗാന്ധിജയന്തി ആഘോഷിച്ചു
Monday, October 3, 2016 4:49 AM IST
മനാമ: ലാൽ കെയഴ്സ് ബഹറിൻ അസ്റി ബീച്ചിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ രണ്ടിന് നടന്ന പരിപാടിയിൽ ഗാന്ധിയൻ തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഗുരുതരമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ച യോഗത്തിൽ സെക്രട്ടറി എഫ്.എം. ഫൈസൽ, ട്രഷറർ ഷൈജു എന്നിവർ പ്രസംഗിച്ചു. തുടർന്നു മുഴുവൻ അംഗങ്ങളും ചേർന്ന് അസ്രി ബീച്ച് ശുചീകരണം നടത്തി.

ലാൽ കെയെഴ്സ് വൈസ് പ്രസിഡന്റ് ടിറ്റോ ഡേവിസ്, ജോയിന്റ് സെക്രട്ടറിമാരായ മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജ്യോതിഷ്, സുബിൻ, നന്ദൻ, വിപിൻ, അരുൺ, ഗോപേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.