മതം പഠിക്കാത്തവരാണ് വർഗീയത പരത്തുന്നവർ: കെ.പി. രാമനുണ്ണി
Saturday, October 1, 2016 8:06 AM IST
ദുബായ്: യഥാർഥ മത വിശ്വാസികൾക്ക് ഒരിക്കലും വർഗീയതയും തീവ്രവാദവും പറയാനോ പ്രവർത്തിക്കാനോ ആവില്ലെന്നും മതങ്ങളെ കുറിച്ച് അറിയാത്തവരാണ് വർഗീയ, തീവ്രവാദികളാവുന്നതെന്നും പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി. ദുബായ് കെഎംസിസി സമർപ്പിച്ച പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം ഒന്നിച്ചും കളിച്ചും ചിരിച്ചും വളർന്നവരാണ് മലയാളികളെന്നും അവർക്കിടയിൽ മതിൽ കെട്ട് നിർമിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രസിദ്ധ സാഹിത്യകാരനും ചിന്തകനുമായ കെ.പി. രാമനുണ്ണി എഴുതിയ ‘ദൈവത്തിന്റെ പുസ്തകം’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ദുബായി കെഎംസിസി സാംസ്കാരിക സഹവർത്തിത്വത്തിന്റെ ഇടങ്ങൾ എന്ന പേരിൽ ദുബായ് വുമൺസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ് ഡെപ്യൂട്ടി കോൺസൽ ജനറൽ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മൈത്രിയുടെയും സൗഹൃദത്തിന്റെയും വിളക്കുമരങ്ങളാവാൻ സാധിക്കുന്ന സർഗസൃഷ്‌ടികളാണ് വർത്തമാന കാലസമൂഹത്തിന് അനിവാര്യമാണ്. ആ ദൗത്യ നിർവഹണമാണ് കെ.പി. രാമനുണ്ണി ദൈവത്തിന്റെ പുസ്തകത്തിലൂടെ നിർവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി മൗന പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിൽ സംസ്‌ഥാന പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ചു. ട്രഷറർ എ.സി. ഇസ്മായിൽ സന്ദേശവും സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ പ്രശസ്തി പത്രവും വായിച്ചു. സഫ്വാൻ കണ്ണൂർ ഖിറാഅത്ത് നിർവഹിച്ചു. ദുബായ് കെഎംസിസി നൽകുന്ന അവാർഡിന് അർഹനായ കെ.പി. രാമനുണ്ണിക്ക് എൻ.എം. പണിക്കർ പ്രശസ്തിപത്രവും കാഷ് അവാർഡും നൽകി. പ്രവാസം മതിയാക്കി നാട്ടിൽ പോവുന്ന ഇടുക്കി ജില്ലാ കെഎംസിസി നേതാവ് ഷാജി ഇടുക്കിക്കും ഡോക്ടറേറ്റ് നേടിയ ഹൈദരലി തിരുനാവായക്കും ഉപഹാരം സമ്മാനിച്ചു.

യുഎഇ കെഎംസിസി ഉപദേശകസമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര, റേഡിയോ മാംഗോ കണ്ടെന്റ് ഹെഡ് എസ്.ഗോപാല കൃഷ്ണൻ, ഷാർജ ബുക്ക് ഫെയർ സിഇഒ മോഹൻകുമാർ, മിഡിൽഈസ്റ്റ് ചന്ദ്രിക റെസിഡൻഷ്യൽ എഡിറ്റർ ജലീൽ പട്ടാമ്പി, നിസാർ സൈദ്, ഷീലാ പോൾ, ബഷീർ തിക്കോടി, പുന്നക്കൻ മുഹമ്മദലി, എം.സി.എ നാസർ, മുരളി മംഗലത്ത്, ഹണി ഭാസ്കരൻ, സലിം അയ്യനത്ത്, അഷ്റഫ് താമരശേരി,സൈനുദ്ദീൻ വെള്ളിയോടൻ, റഫീഖ് മേമുണ്ട, അബ്ദു ശിവപുരം, ഉണ്ണി കുലുക്കല്ലൂർ, ഷാജി ഹനീഫ്, സൈനുദ്ദീൻ പുന്നയൂർകുളം, രാജൻ കൊളായി പാലം, റീനാ സലിം, മുജീബ് ജയ്ഹൂൺ, അൻവർ വാണിയമ്പലം, പ്രഫ. ഫിറോസ്, എം.എസ് നാസർ, ഷബീർ എയർ ഇന്ത്യ,മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി, യെൻ.കെ ഇബ്രാഹിം, ആക്ടിംഗ് സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, സെക്രട്ടറി ഇസ്മായിൽ ഏറാമല എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ