നവോദയ ജിദ്ദ കുടുംബ സഹായ ഫണ്ട് കൈമാറി
Saturday, October 1, 2016 8:03 AM IST
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെതുടർന്നു മരിച്ച ഫൈസലിയ റാണാ ബൂഫിയ ജീവനക്കാരൻ പാലക്കാട് തൃത്താല സ്വദേശി ലാലി (മുഹമ്മദ്) ന്റെ കുടുംബത്തെ സഹായിക്കാൻ ജനകീയ കുടുംബ സഹായ കമ്മിറ്റി മുഖേന സ്വരൂപിച്ച തുക കുടുംബത്തിനു കൈമാറുവാനായി ഹമീദ് തൃശൂർ അനാകേഷ് ഏര്യ ജീവകാരുണ്യ കൺവീനർ സുലൈമാൻ മാളിയേക്കലിന് കൈമാറി.

ജിദ നവോദയ ഫൈസലിയ യൂണിറ്റ് അംഗമായിരുന്ന മുഹമ്മദിന്റ കുടുംബത്തെ സഹായിക്കുവാനായി ജിദ്ദ നവോദയ അനാകേഷ് ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനകീയ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചത്.

ഭാര്യയും മൂന്നു മക്കളും അടങ്ങിയതാണ് മുഹമ്മദിന്റെ കുടുംബം. സാമ്പത്തികമായി വളരെ പിന്നോക്കാവസ്‌ഥയിലായിരുന്നു. വീടു നിർമാണം പാതിവഴിയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഖബറടക്കം ജിദ്ദയിൽ നടത്തുകയായിരുന്നു.

ചടങ്ങിൽ അനാകേഷ് ഏര്യ പ്രസിഡന്റ് ജലീൽ ഉച്ചാരകടവ് അധ്യക്ഷത വഹിച്ചു. ഏര്യ സെക്രട്ടറി ഷിനു പന്തളം, റസാഖ് മേലാറ്റൂർ, ഖലീൽ പട്ടിക്കാട്, നസീർ ബാബു, ഖാദർ നെസാവി, അഷ്റഫ് കൊല്ലം, നെജാം തോളൂർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ