ഹൂസ്റ്റൺ കേരള റൈറ്റേഴ്സ് ഫോറത്തിൽ സാഹിത്യവും ഓണവും
Saturday, October 1, 2016 4:47 AM IST
ഹൂസ്റ്റൻ: കേരള റൈറ്റേഴ്സ് ഫോറം സമ്മേളനവും ഓണാഘോഷവും നടത്തി.
സെപ്റ്റംബർ 25ന് വൈകുന്നേരം ഗ്രേറ്റർ ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള ദേശി റസ്റ്ററന്റ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ.

മാത്യു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് തച്ചാറ എഴുതിയ ഉത്തരിപ്പുകടം എന്ന ചെറുകഥ, തോമസ് കാളശേരിയുടെ യുദ്ധഭൂമി എന്ന കവിത, ഡിട്രൊയിറ്റിൽ നിന്നുള്ള അബ്ദുൾ പുന്നയൂർകുളത്തിന്റെ അശരീരി എന്ന കവിത എന്നിവ യോഗത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്തു. ഗ്രേറ്റർ ഹൂസ്റ്റണിലെ സാഹിത്യകാരന്മാരും ചിന്തകരുമായ ജോൺ മാത്യു, മാത്യു നെല്ലിക്കുന്ന്, എ.സി. ജോർജ്, ജോസഫ് പൊന്നോലി, ദേവരാജ് കുറുപ്പ്, ഡോ. മാത്യു വൈരമൺ, തോമസ് കാളശേരി, ബാബു കുരവക്കൽ, ജോൺ കുന്തറ, ജയിംസ് ചാക്കൊ, ജേക്കബ് ഈശോ, ഇന്ദ്രജിത് നായർ, മോട്ടി മാത്യു, ബോബി മാത്യു, ജോസഫ് തച്ചാറ, ഗ്രേസി നെല്ലിക്കുന്ന്, റോഷൻ ഈശോ, തോമസ് കാളശേരി, മേരികുട്ടി കുന്തറ, മോളി ജോർജ് തുടങ്ങിയവർ സംസാരിച്ചു. എ.സി. ജോർജ് മോഡറേറ്ററായിരുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി പഴയകാല ഹിറ്റ് ഗാനങ്ങൾ ആലപിച്ച് ഇന്ദ്രജിത് നായർ, ബോബി മാത്യു, ജോസഫ് പൊന്നോലി, തോമസ് കാളശേരി, ജോസഫ് തച്ചാറ എന്നിവർ അരങ്ങു തകർത്തു. ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.