പ്രബന്ധ മൽസരം സംഘടിപ്പിക്കുന്നു
Friday, September 30, 2016 8:38 AM IST
ദുബായ്: മതേതര ഇന്ത്യയിലെ മത സൗഹാർദ്ദത്തിന്റെ പ്രതീകവും പണ്ഡിതനുമായ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ദുബായ് മലപ്പുറം ജില്ല കെഎംസിസി സയിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ് എന്ന പരിപാടിയോടനുബന്ധിച്ച് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.

‘സയിദ് ശിഹാബ് ഒരു സമകാലിക വായന’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. ദുബായ് മലപ്പുറം ജില്ലാ കെഎംസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന മത്സരത്തിന്റെ നിർദേശങ്ങളും നിബന്ധനകളും അറിയാൻ ജില്ലാ കെഎംസിയുടെ ഔദ്യാഗിക ഫേസ്ബുക്ക് പേജ് (https://www.facebook.com/groups/kmccdubaimalappuramdt) സന്ദർശിക്കുക.

പ്രബന്ധങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 ആണ്. മത്സരത്തിൽ വിജയിക്കുന്ന വ്യക്‌തിക്ക് 14ന് ദുബായ് റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സമ്മാനം നൽകുമെന്ന് ജില്ലാ മീഡിയ ചെയർമാൻ നിഹ്മതുള്ള മങ്കട, കൺവീനർ വി.കെ. റഷീദ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 055 7929329, 050 4985009.