മസ്കറ്റിൽ 1680 ഗ്രാം സ്വർണ ചെയിനുമായി കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
Friday, September 30, 2016 8:36 AM IST
മസ്കറ്റ്: 110 സെന്റിമീറ്റർ നീളവും 1680 ഗ്രാം തൂക്കവുമുള്ള സ്വർണ ചെയിനുമായി

മസ്കറ്റിൽ കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിനൊരുങ്ങുന്നു.

സ്വർണാഭരണ നിർമാണ–വ്യാപാര രംഗത്ത് 25 വർഷത്തെ പാരമ്പര്യമുള്ള കൊച്ചിൻ ഗോൾഡ് കഴിഞ്ഞ വർഷമാണ് മസ്കറ്റിൽ ഷോറൂം തുറന്നത്. റുവി ഹൈസ്ട്രീറ്റിലെ നവീകരിച്ച ഷോറൂമിൽ കറപ്സ് എന്ന പേരിലുള്ള ഈ മാല എട്ടു ജോലിക്കാർ ശരാശരി 10 മണിക്കൂർ ജോലി ചെയ്ത് നാലു ദിവസങ്ങൾ കൊണ്ടാണ് 40 ഗ്രാം തൂക്കം വരുന്ന 42 കണ്ണികൾ മാലയാക്കി മാറ്റിയത്. കഴുത്തിൽ അണിയാവുന്ന ഇത്തരമൊരു മാലയുടെ നിർമാണം ഒരു റിക്കാർഡ് തന്നെ ആയിരിക്കുമെന്ന് കടയുടമ തൃശൂർ ആറാട്ടുപുഴ സ്വദേശി ജഗജിത് പ്രഭാകർ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ജയറാം നിർവഹിക്കും. നടി ശ്വേതാ മേനോൻ ആദ്യ വിൽപന നടത്തും. ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഡോ. ശ്രീദേവി പി.തശ്നത്ത് തുടങ്ങിയവർ പങ്കെടുക്കും.

ഫോർ സ്ക്വയർ റസ്റ്ററന്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ അഖിൽ എം. സുരേന്ദ്രൻ, സുമേഷ് സുധാകരൻ, ഷൈലജൻ ശ്രീധർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: സേവ്യർ കാവാലം