വേൾഡ് മലയാളി കൗൺസിൽ ഒക്ലഹോമ പ്രൊവിൻസ് സമ്മേളനം നടത്തി
Friday, September 30, 2016 8:33 AM IST
ഒക്ലഹോമ: വേൾഡ് മലയാളി കൗൺസിൽ ഒക്ലഹോമ പ്രൊവിൻസ് സംഘടിപ്പിച്ച എക്സിക്യൂട്ടീവ് കൗൺസിൽ യോഗം വിവിധ കർമ പരിപാടികളുടെ രൂപരേഖയും പദ്ധതികളുടെ നടത്തിപ്പിനായുള്ള സമഗ്ര മാർഗരേഖയും ചർച്ച ചെയ്തു തീരുമാനിച്ചു.

വി.പി. എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് പ്രസിഡന്റ് പുന്നൂസ് തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അമേരിക്ക റീജൺ പ്രസിഡന്റ് പി.സി. മാത്യു, പി.സി. മാത്യു, സെക്രട്ടറി കുര്യൻ സക്കറിയ, സണ്ണി വെട്ടാപാല, പ്രൊവിൻസ് പ്രസിഡന്റ് പുന്നൂസ് തോമസ്, ട്രഷറർ സിഞ്ചു തോമസ്വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. പാസ്റ്റർ തോമസ് കുരുവിളയുടെ മാതാവ് ചിന്നമ്മ തോമസിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

റിപ്പോർട്ട്: ജിനേഷ് തമ്പി