നൈന കോൺഫറൻസിൽ വർണശബളമായ ‘ഗാലാ നൈറ്റ്’
Friday, September 30, 2016 1:01 AM IST
ഷിക്കാഗോ: ഇന്ത്യൻ നഴ്സുമാരുടെ അമേരിക്കയിലെ സംഘടനായ നൈനയുടെ അഞ്ചാം നാഷണൽ കോൺഫറൻസിന്റെ അവസാന ദിനമായ ഒക്ടോബർ 22–നു വൈകിട്ട് നടക്കുന്ന ഗാലാ നൈറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

ഒക്ടോബർ 22–നു വൈകിട്ട് 6.30–നു എൽമസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ ആരംഭിക്കും. ജി.എസ്.എ അഡ്മിനിസ്ട്രേറ്റർ ആൻ കാലായിൽ, അഡ്മിറൽ ഡോ. ജിം ലാൻഡോ, എ.എൻ.എ എക്സിക്യൂട്ടീവ് ഡയറക്ടർ സൂസൻ സ്വാർട്സ് എന്നിവർ സന്ദേശം നൽകുന്നു. ചിക്കാഗോയിലെ കഴിവുറ്റ കലാകാരന്മാരും കലാകാരികളും അതിമനോഹരമായ അവതരണങ്ങളുമായി രംഗത്തു വരുന്നതാണ്. നഴ്സിംഗ് രംഗത്തെ പരിചയ സമ്പന്നരും എല്ലാ തലമുറകളിലുമുള്ളവരുമായി ഒന്നുചേരുന്ന മനോഹരമായ ഈ സായാഹ്നത്തിലേക്ക് ഏവരും വന്നുചേരണമെന്നു നാഷണൽ പ്രസിഡന്റ് സാറാ ഗബ്രിയേൽ, കൺവൻഷൻ കൺവീനർ ഫിലോ ഫിലിപ്പ്, ആതിഥേയ ഇല്ലിനോയി ചാപ്റ്റർ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് എന്നിവരോടൊപ്പം എല്ലാ കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിക്കുന്നു. ഒക്ടോബർ 15–നകം ഇതിനായുള്ള ടിക്കറ്റുകൾ എടുക്കേണ്ടതാണ്. രണ്ടു ദിവസത്തെ കോൺഫറൻസിനു രജിസ്റ്റർ ചെയ്തവർക്ക് ഗാലാ ടിക്കറ്റുകൾ പ്രത്യേകം എടുക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക്: സാറാ ഗബ്രിയേൽ (773 793 4879), ഫിലോമിന ഫിലിപ്പ് (847 894 5663), മേഴ്സി കുര്യാക്കോസ് (773 865 2456), വെബ്സൈറ്റ്: www.nainausa.com ബീന വള്ളിക്കളം (നൈന വൈസ് പ്രസിഡന്റ്) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം