അനധികൃത പാർക്കിംഗ്: പിഴ ഇരട്ടിയാക്കി
Thursday, September 29, 2016 7:22 AM IST
ബംഗളൂരു: നഗരത്തിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ആഭ്യന്തര വകുപ്പ് പുറത്തിറക്കി. വെള്ളിയാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് അനധികൃത പാർക്കിംഗിനുള്ള പിഴത്തുക 500 രൂപയിൽനിന്ന് 1,000 രൂപയായി ഉയർത്തി. ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയും വാഹനം കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനുള്ള തുകയും ഉൾപ്പെടെയാണിത്. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ഇരുചക്രവാഹനങ്ങളുടെ പിഴത്തുക 200 രൂപയിൽ നിന്ന് 650 രൂപയായി ഉയർത്തി.

വലിയ വാഹനങ്ങളുടെ പിഴത്തുക 2,000 രൂപയായും ഉയർത്തി. അപകടങ്ങളിൽപെടുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ കെട്ടിവലിക്കുന്നതിനും പുതിയ നിരക്ക് ബാധകമാണ്.