കുവൈത്ത് റസിഡന്റ്സ് അസോസിയേഷൻ ഓണം – ഈദ് ആഘോഷിച്ചു
Thursday, September 29, 2016 7:15 AM IST
കുവൈത്ത്: അബാസിയ സെയിൻ ബിൽഡിംഗ് കൂട്ടായ്മയായ കുവൈത്ത് റസിഡന്റ്സ് അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണം – ഈദ് ആഘോഷിച്ചു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ വിവിധ കലാപരിപാടികളും ഗാനമേളയും ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

കുവൈത്തിലെ സാമൂഹിക മാധ്യമ പ്രവർത്തകൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൈക്കിൽ ടെന്നിസൻ അധ്യക്ഷത വഹിച്ചു. ഷാജി ജോസഫ്, ബൈജു തോട്ടട,ഡോൾബി ജോസഫ്, മേരിക്കുട്ടി അലക്സ്, ജനറൽ സെക്രട്ടറി റെജി മത്തായി എന്നിവർ പ്രസംഗിച്ചു. പ്രകശൻ പിള്ള, ഷാജു ദേവസി, അശോക്, ഗിരിഷ് നായർ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ