കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഓണം– ഈദ് സംഗമം നടത്തി
Thursday, September 29, 2016 7:14 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വിവിധ പരിപാടികളോടെ ഓണം – ഈദ് സംഗമം നടത്തി.

ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് വൈരമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോയ് കരവാളൂർ, രക്ഷധികരികളായ എസ്.എ. ലബ്ബ, ജോയ് ജോൺ തുരുത്തിക്കര, ജോസഫ് പണിക്കർ, ഡോ. അമീർ, വർഗീസ് പുതുകുളങ്ങര, പ്രോഗ്രാം ജനറൽ കൺവീനർ സലിം രാജ്, വൈസ് പ്രസിഡന്റ്*അലക്സ് കുട്ടി എന്നിവർ പ്രസംഗിച്ചു.

തുടർന്നു വിവിധ കലാപരിപാടികളും റിഥം ഓർക്കസ്ട്രയുടെ ഗാനമേളയും കിംഗ് ഓഫ് കൊല്ലം ക്വീൻ ഓഫ് കൊല്ലം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കിംഗ് ഓഫ് കൊല്ലമായി ബാബു ജോണും ക്വീൻ ഓഫ് കൊല്ലമായി വാഹിദയേയും തെരഞ്ഞെടുത്തു. ജോസ് തങ്കച്ചൻ, പ്രശാന്തി വർമ, ഷാജി കുട്ടി, സിസി ഷാജി എന്നിവരെ യഥാക്രമം ഒന്നും രണ്ടും റണ്ണർ അപ്പയും തെരഞ്ഞെടുത്തു. ഇവൻ കാ റിയാഹി, ഡോ. അഞ്ചലേ ഡൈസ്, ജിയോ മാത്യു, ഷൈനി ഫ്രാങ്ക്, ചെറിയാൻ തോമസ് എന്നിവർ വിധികർത്താക്കളായിരുന്നു. ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

സലിൽ വർമ, തമ്പി ലൂക്കോസ്,അലക്സ് മാത്യു, അൻസാർ കുളത്തൂപ്പുഴ, ഷാജി പുന്നല, റെജി മത്തായി, ടിജോ തോമസ്, നിയാസ്, ഹരി കൃഷ്ണൻ, അച്ഛൻ കുട്ടി അഞ്ചൽ, വർഗീസ് വൈദ്യൻ, പ്രമീൾ*എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ