ചായ് വാർഷിക ദേശീയ കോൺഫറൻസ് ബംഗളൂരുവിൽ
Wednesday, September 28, 2016 7:09 AM IST
ബംഗളൂരു: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ചായ്) എഴുപത്തിമൂന്നാമത് ദേശീയ വാർഷിക കൺവൻഷൻ സെപ്റ്റംബർ 15, 16 തീയതികളിലായി സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നടന്നു. സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആർച്ച് ബിഷപ് മാർ പ്രകാശ് മല്ലാവരാപ്, ചായ് ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു ഏബ്രഹാം എംഡി, സെന്റ് ജോൺസ് ഡയറക്ടർ റവ.ഡോ. പോൾ പാറേത്താഴം, യുഎസിലെ അസൻഷൻ ഹോൾഡിംഗ്സ് സിഇഒ ജോൺ ഡോയൽ, സിബിസിഐ ആരോഗ്യ കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു പെരുമ്പിൽ, സിആർഐ സെക്രട്ടറി ഫാ. ജോ മന്നത്ത്, ചായ് പ്രസിഡന്റ് സിസ്റ്റർ ഡീന, ഇഎച്ച്എ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ ഗോകവി, ജിഇ ഹെൽത്ത്കെയർ സിഇഒ മിലൻ റാവു, ജെഎംജെ പ്രൊവിൻഷ്യാൾ സിസ്റ്റർ സുന്ദരി തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യത്തെ വിവിധ കത്തോലിക്കാ മെഡിക്കൽ കോളജ്, ആശുപത്രികളിൽ നിന്നായി ആയിരത്തോളം പേർ യോഗത്തിൽ പങ്കെടുത്തു.