പി. മോഹൻരാജിന് ഫിലാഡൽഫിയായിൽ സ്വീകരണം നൽകി
Wednesday, September 28, 2016 2:26 AM IST
ഫിലാഡൽഫിയ: ഇൻഡ്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി. മോഹൻരാജിന് ഫിലാഡൽഫിയായിൽ സ്വീകരണം നൽകി.

സെപ്തംബർ 24–ാം തീയതി ശനിയാഴ്ച വൈകീട്ട് ഏഴിനു സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ ചാപ്റ്റർ വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സജി കരിംകുറ്റി സ്വാഗതം ആശംസിച്ചു.

നാഷണൽ ഐഎൻഓസി പ്രസിഡന്റ് ജോബി ജോർജ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ പി. മോഹൻരാജ് കോൺഗ്രസ് പാർട്ടി തിരികെ ഭരണത്തിൽ എത്തേണ്ടത് ഇൻഡ്യയുടേയും കേരളത്തിന്റേയും അഖണ്ഡതയ്ക്ക് അനിവാര്യമാണ് എന്ന് അറിയിച്ചു.



ഇൻഡ്യാ ഗവൺമെന്റ് ഒരു പരാജയം ആയി മാറി കഴിഞ്ഞു. കേരളാ ഗവൺമെന്റ് സാധാരണക്കാരിൽ നിന്നും അകന്നു കൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ പോയകാല പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കയാണെന്നും, വരും നാളുകളിൽ ഒരു കൊടുങ്കാറ്റായി അത് മാറി, തിരികെ ഭരണത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു കൊണ്ടും, സ്വീകരണ സമ്മേളനത്തിന് നന്ദി അറിയിച്ചു കൊണ്ടും തന്റെ പ്രസംഗം അവസാനിപ്പിച്ചു. ഫിലിപ്പോസ് ചെറിയാൻ കൃതജ്‌ഞത രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി സന്തോഷ് എബ്രഹാം എംസി ആയി പ്രവർത്തിച്ചു.

റിപ്പോർട്ട്: സന്തോഷ് എബ്രഹാം