കൈരളി കൾചറൽ ഫോറം എൻപിസിസി ഓണം ആഘോഷിച്ചു
Tuesday, September 27, 2016 6:04 AM IST
അബുദാബി: മുസഫയിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനി (എൻപിസിസി) യിലെ സംസ്കാരിക സംഘടനയായ കൈരളി കൾചറൽ ഫോറം സംഘടിപ്പിച്ച ഓണാഘോഷത്തിൽ വിവിധ ദേശക്കാർ അണിനിരന്നു.

യുഎഇ സ്വദേശികൾക്ക് പുറമേ ബംഗ്ലാദേശ്, ഫിലിപ്പീൻസ്, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഇന്ത്യയിലെ തന്നെ വിവിധ സംസ്‌ഥാനക്കാരുമടക്കം ആറായിരത്തിലധികമാളുകൾ ആഘോഷത്തിൽ പങ്കാളികളായി.

മാവേലി എഴുന്നള്ളത്ത്, പുലിക്കളി, ചെണ്ടമേളം, പൂക്കാവടി, തെയ്യക്കോലങ്ങൾ, കരകാട്ടം, ഒപ്പന, ഗാനമേള, ക്ലാസിക്കൽ ഡാൻസ്, സിമാറ്റിക് ഡാൻസ്, കോൽക്കളി എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

തുടർന്നു നടന്ന സംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സി. കണ്ണൻ ഉദ്ഘാടനം ചെയ്തു. കൈരളി പ്രസിഡന്റ് ശാന്തകുമാർ അധ്യക്ഷത വഹിച്ചു. കമ്പനി മേധാവി ഖലിഫ അൽ കൂബേസി, കൈരളി ടെലിവിഷൻ ഡയറക്ടർ മൂസാമാഷ്, കെ.ബി. മൂരളി, ഗോവിന്ദൻ നമ്പുതിരി, ഡോ. അബ്ദുൽ കലാം (സഹാറ ഹോസ്പിറ്റൽ) മുസ്തഫ മാവിലായ്,
സഫറുള്ള പാലപ്പെട്ടി, കൈരളി ജനറൽ സെക്രട്ടറി കോശി ജോർജ്, രാജൻ കണ്ണൂർ സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മീഡിയ കോഓർഡിനേറ്റർ ഇസ്മായിൽ കൊല്ലം, അജി, അഷ്റഫ് ചമ്പാട്, അനിൽ, അജി, മുഹമ്മദ്കുഞ്ഞി, സിറാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള