മ്യൂസിക്കൽ റിയാലിറ്റി ഷോ സൂപ്പർ സിംഗർ 2016: ലോഗോ പ്രകാശനം ചെയ്തു
Tuesday, September 27, 2016 3:36 AM IST
ദമാം: നവോദയ ലേഡീസ് മാർക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവാസ ലോകത്തെ മികച്ച ഗായകരെ കണ്ടെത്തുന്നതിനുവേണ്ടി സംഘടിപ്പിച്ചിരിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ സൂപ്പർ സിംഗർ 2016 ന്റെ ലോഗോ പ്രകാശനം ചെയ്തു.

ദമാമിൽ നടന്ന ചടങ്ങിൽ നവോദയ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ വാണിയമ്പലം പ്രകാശന കർമം നിർവഹിച്ചു. ദിലീപ് ദാസ് നല്ലില അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരി തോപ്പിൽ, ദേവൻ പട്ടാമ്പി, അസീം വെഞ്ഞാറന്മൂട്, മനോഹരൻ പുന്നക്കൽ, സിദ്ദിഖ് എടപ്പാൾ, സുഭാഷ് തനിവിള, ലോഹി ചാലിയം, ഷാജി മട്ടന്നൂർ, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

മത്സരങ്ങൾ സംബന്ധിച്ച നിബന്ധനകളും ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തി. വിവരങ്ങൾക്ക്: 0571837859, 0547309355, 0509933917.