‘ദൈവാനുഗ്രഹങ്ങളെ വിസ്മരിക്കുന്നത് ധർമികത്തകർച്ചയുടെ നിദാനം’
Monday, September 26, 2016 4:07 AM IST
മനാമ: സൃഷ്‌ടികർത്താവായ അല്ലാഹുവിനെ യഥാവിധി മനസിലാക്കാതെ അവൻ ചെയ്ത അനുഗ്രഹങ്ങളെ വിസ്മരിക്കുന്നതാണ് വർത്തമാന സമൂഹത്തിന്റെ ധാർമികത്തകർച്ചയുടെ നിദാനമെന്ന് പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് മുഹമ്മദ് ഹൈതമിവാവാട്. സമസ്ത കേരള സുന്നീ ജമാഅത്ത് ബഹറിൻ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മതവൈജ്‌ഞാനികസദസിൽ പ്രഭാഷണം നടത്തുകയായിരന്നു അദ്ദേഹം.

വൈസ് പ്രസിഡന്റ് സൈതലവി മുസ്ലിയാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാർ, ഹംസ അൻവരി മോളൂർ, കാവനൂർ മുഹമ്മദ് മൗലവി, ഉമറുൽ ഫാറൂഖ്ഹുദവി, ഹാഫിൾ ശറഫുദ്ദീൻ മൗലവി, സാദിഖ് അലി മുസ്ലിയാർ, മൻസൂർ ബാഖവി, അബ്ദുറൗഫ് ഫൈസി, ഷൗക്കത്ത് ഫൈസി, ഖാസിം മുസ്ലിയാർ, അശ്റഫ് കാട്ടിൽ പീടിക, മുഹമ്മദലി വളാഞ്ചേരി, ശറഫുദ്ദീൻ മാരായമംഗലം, ഇബ്റാഹിം പുറക്കാട്ടീരി തുടങ്ങിയവർ സംബന്ധിച്ചു. ശഹീർ കാട്ടാമ്പള്ളി, ഖാസിം റഹ്മാനി എന്നിവർ പ്രസംഗിച്ചു.

എസ്കെഎസ്എസ്എഫ് വിഖായവിംഗ് പരിപാടികൾക്കു നേതൃത്വം നൽകി.