റിപ്പബ്ലിക്കൻ പാർട്ടിയിൽ മഞ്ഞുരുകുന്നു; ട്രംപിനെ പിന്തുണച്ച് ടെഡ് ക്രൂസ്
Saturday, September 24, 2016 6:56 AM IST
വാഷിംഗ്ടൺ: നവംബർ എട്ടിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ റിപ്പബ്ലിക്കൻ പാർട്ടിയിലുണ്ടായിരുന്ന അനൈക്യത്തിന് അയവു വരുന്നു. റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ ബദ്ധ വൈരികളായിരുന്ന ഡൊണാൾഡ് ട്രംപും ടെക്സസ് സെനറ്റർ ടെഡ് ക്രൂസും ഐക്യത്തിന്റെ പാതയിലൂടെ ഡമോക്രാറ്റിക് പാർട്ടിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനും എട്ടു വർഷങ്ങൾക്കുശേഷം വൈറ്റ് ഹൗസിന്റെ സാരഥ്യം ഏറ്റെടുക്കുന്നതിനും കൈകോർത്ത് മുന്നേറുവാൻ തീരുമാനിച്ചത് രാഷ്ര്‌ടീയ പ്രവചനങ്ങളെ പോലും കാറ്റിൽ പരത്തി. ഡോണാൾഡ് ട്രംപിന്റെ ശകാരവർഷങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുളള ഡെഡ് ക്രൂസ് ട്രംപിനെ എൻഡോഴ്സ് ചെയ്യുന്നു എന്ന വാർത്ത എതിരാളികളെപോലും അമ്പരപ്പിച്ചു.

സെപ്റ്റംബർ 23നാണ് ടെഡ് ക്രൂസ്, ട്രംപിനെ പരസ്യമായി എൻഡോഴ്സ് ചെയ്യുന്നാതയും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്നും പരസ്യപ്രസ്താവന നടത്തിയത്.

മാസങ്ങളായി മാനസിക തയാറെടുപ്പിനും പ്രാർഥനയ്ക്കും ശേഷമാണ് ഡോണാൾഡ് ട്രംപിന് വോട്ടു ചെയ്യുവാൻ തീരുമാനിച്ചത്. ടെഡ് ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടു. റിപ്പബ്ലിക്കൻ നോമിനിയെ പിന്തുണയ്ക്കുമെന്ന് ഒരു വർഷം മുമ്പ് എടുത്ത പ്രതിജ്‌ഞ നിറവേറ്റുവാൻ ഞാൻ ബാധ്യസ്‌ഥനാണ്. വോട്ടർമാർ എന്റെ തീരുമാനത്തോട് യോജിക്കുമെന്ന് വിശ്വസിക്കുന്നു– ക്രൂസ് തുടന്നു.

ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി മൈക്ക് പെൻസ് ഇരുവരേയും യോജിപ്പിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചു. ടെഡ് ക്രൂസിന്റെ കാമ്പയിൻ മനേജരേയും സ്പോക്ക് സ്മാൻ ജേസൻ മില്ലറേയും ട്രംപിന്റെ പ്രചാരണ ചുമതലയിൽ നിയമിച്ചതും ഇന്റർനെറ്റുമായി ബന്ധപ്പെട്ട വിഷയം സെനറ്റിൽ ടെഡ് ക്രൂസ് അവതരിപ്പിച്ചതിനെ പിന്താങ്ങിയതും. ക്രൂസിന്റെ അടുത്ത സുഹൃത്തായ യുട്ട സെനറ്റർ മൈക്ക് ലിയെ സുപ്രീം കോടതി ജഡ്ജിമാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതും ട്രംപിനനുകൂലമായി തീരുമാനമെടുക്കുന്നതിന് ക്രൂസിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. റിപ്പബ്ലിക്കൻ പാർട്ടി ഭരണത്തിലെത്തുമെന്നതിന്റെ സൂചനകളാണ് ഇതിൽ നിന്നും വ്യക്‌തമാക്കുന്നത്.

dnt¸mÀ«v: ]n.]n. sNdnbm³