ആദ്യാക്ഷരം കുറിക്കാൻ നജഫ്ഗഡ് ക്ഷേത്രം അണിഞ്ഞൊരുങ്ങുന്നു
Friday, September 23, 2016 6:19 AM IST
ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകൾക്കായി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങുന്നു. ഒക്ടോബര് രണ്ടു മുതൽ തുടക്കമിടുന്ന ആഘോഷ പരിപാടികൾ 11ന് സമാപിക്കും. ഒക്ടോബർ ഒമ്പതിന് (ഞായർ) വൈകുന്നേരം ആറിനാണ് പൂജവയ്പ്. നവരാത്രി ദിനങ്ങളിൽ വിശേഷാൽ പൂജകളും ഉണ്ടായിരിക്കും.

പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ 11ന് (ചൊവ്വ) രാവിലെ 8.30ന് തുടക്കമാകും. രാവിലെ 5.15ന് നിർമാല്യ ദർശനത്തിനുശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. ഏഴിന് ഉഷപൂജ, 8.30ന് പൂജ എടുപ്പ്, വിദ്യാരംഭം. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കുന്ന പീഠത്തിലിരുത്തി, ക്ഷേത്ര മേൽശാന്തി പെരിങ്ങനമന ശ്രീജിത് അടികയാവും കുട്ടികളുടെ നാവിൽ ആദ്യാക്ഷരം കുറിക്കുക. 10ന് ഉച്ചപൂജ, 10.30ന് ദശമി ദീപാരാധന, 11ന് തിരുനട അടയ്ക്കും. തുടർന്ന് സമൂഹ ഊട്ടുനേർച്ചയുമുണ്ടാകും.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540, വാസുദേവൻ 9560994118, കൃഷ്ണകുമാർ 8800552070.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി